എണ്ണുന്നതിന് മുമ്പ് ഞങ്ങൾ എണ്ണും; വിഡി സതീശന്റെ വെല്ലുവിളിക്ക് മറുപടിയുമായി വി ശിവൻകുട്ടി

തിരുവനന്തപുരം:
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. മര്യാദക്ക് എങ്കിൽ മര്യാദക്ക്. നിങ്ങൾ എണ്ണുന്നതിന് മുമ്പ് ഞങ്ങൾ എണ്ണുമെന്നും അതിനേക്കാൾ ആളെ കൊണ്ടുവരുമെന്നും ശിവൻകുട്ടി പറഞ്ഞു. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിന് പിന്നാലെ വിഡി സതീശൻ സർക്കാരിനെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയിലാണ് ശിവൻകുട്ടിയുടെ മറുപട
പ്രതിപക്ഷ നേതാവിന് ഭ്രാന്ത് ഇളകിയിരിക്കുകയാണ്. വിഡി സതീശൻ വിരട്ടിയതോടെ പോലീസുകാരൊക്കെ ലീവിൽ പോയിരിക്കുകയാണെന്നും മന്ത്രി പരിഹസിച്ചു. എന്തൊക്കെയാണ് ഗവർണർ വിളിച്ചു പറയുന്നത്. വായിൽ നിന്ന് ആകെ വരുന്നത് ബ്ലഡി ഫൂൾ, ബ്ലഡി ക്രിമിനൽ എന്നൊക്കെയാണ്. കണ്ണൂരിന്റെയും കേരളത്തിന്റെയും ചരിത്രം ഗവർണർ പഠിക്കണം. തെരുവിലിറങ്ങിയ ഗുണ്ടയെ പോലെ വെല്ലുവിളിക്കുന്ന ഗവർണർ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

Advertisement