ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ താഴ്ചയിലേക്ക് ചാടി; ഇരുകാലുകൾക്കും പരുക്കേറ്റു

ശബരിമല: ദർശനത്തിനെത്തിയ തീർഥാടകൻ താഴ്ചയിലേക്ക് ചാടി. പാലക്കാട് സ്വദേശി കോമൻ ആണ് ചാടിയത്. ബുധനാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം. നീലിമല ഷെഡിന് സമീപത്ത് നിന്നാണ് ഇയാൾ താഴേക്ക് ചാടിയത്. ഇരു കാലുകൾക്കും പരിക്കേറ്റ ഇയാളെ പമ്പ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കോമൻ എന്നാണ് പ്രാഥമിക നിഗമനം.

Advertisement