ഭരണിക്കാവ് ഊക്കൻ മുക്കിൽ ബാർബർ ഷോപ്പ് കത്തിനശിച്ചു

Advertisement

ശാസ്താംകോട്ട:ഊക്കൻ മുക്ക് ജംങ്ഷനിൽ ബാർബർ ഷോപ്പ് തീ കത്തിനശിച്ചു.ബുധൻ രാത്രി 7.30 ഓടെയാണ് സംഭവം.കട അടച്ച് ഉടമ പോയതിന് ശേഷമാണ് തീ കത്തിയത്.കടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കി.കടയിൽ ഉണ്ടായിരുന്ന ഇൻവർട്ടർ ഷോർട്ട് ആയതാവാം തീ പിടുത്തത്തിന് കാരണമായതെന്നാണ് നിഗമനം.ഇൻവർട്ടറും ബാറ്ററിയും പൂർണമായും കത്തി നശിച്ചു.കടയ്ക്കുള്ളിലെ സീലിങ് കത്തിനശിച്ചു.തൊട്ടടുത്തെ ബേക്കറിയിലേക്കും പുക പടർന്നെങ്കിലും നാശനഷ്ടമില്ല.

Advertisement