ആളെ കൊല്ലി കടുവ ഇനി തൃശ്ശൂർ പുത്തൂർ മൃഗശാലയിലേക്ക്

Advertisement

വയനാട്. വാകേരിയിലെ ആളെ കൊല്ലി കടുവ ഇനി തൃശ്ശൂർ പുത്തൂർ മൃഗശാലയിലേക്ക് . കടുവയുടെ ആരോഗ്യ പരിശോധനകൾക്ക് ശേഷം മൃഗശാലയിലേക്ക് മാറ്റാനുള്ള നടപടികളുമായി വനം വകുപ്പ് മുന്നോട്ടു പോവുകയാണ്.ഇന്നലെയാണ് കൂടല്ലൂരിൽ സ്ഥാപിച്ച കെണിയിൽ കടുവ വീണത്

ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ നിലവിൽ കടുവകളുടെ എണ്ണം പരമാവധിയാണ്. ഇതിനിടയിലാണ് വയനാട് വൈൽഡ് ലൈഫ് ഫോർട്ടി ഫൈവ് കടുവകൂടി എത്തിയത്. ഏഴു കടുവകൾക്കുള്ള കൂടുകളാണ് കുപ്പാടിയിൽ ഉള്ളത്. നിലവിലെ എണ്ണം എട്ടായി . ഈ സാഹചര്യത്തിലാണ് വാകേരിയിലെ കടുവയെ പുത്തൂരിലേക്ക് മാറ്റുന്നത്

കടുവയ്ക്ക് പരിക്കുണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റതായാണ് സൂചനമറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റതായാണ് സൂചന . കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോയെന്ന പരിശോധനകൾക്ക് ശേഷമാകും തൃശ്ശൂരിലേക്ക് അയക്കുക

കടുവയെ വയനാടിന് പുറത്തേക്ക് മാറ്റുമെന്ന് വകേരിക്കാർക്ക് വനം വകുപ്പ് ഉറപ്പുനൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പുത്തൂരിലേക്ക് മാറ്റുന്നത്. ക്ഷീരകർഷകനായ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ ആകുന്നത് 10 ദിവസത്തിന് ശേഷമാണ്

Advertisement