ഷൂ എറിയൽ ഉൾപ്പെടെയുള്ള കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും നവകേരള സദസിന്റെ പര്യടനം തുടരുന്നു

Advertisement

ഇടുക്കി. നേരിട്ട് പോരാട്ടത്തിനിറങ്ങി പ്രതിപക്ഷം, ഷൂ എറിയാൽ ഉൾപ്പെടെയുള്ള കടുത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും നവകേരള സദസിന്റെ പര്യടനം തുടരുകയാണ്. ഇടുക്കി മൂലമറ്റത്തും ഇന്നലെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചിരുന്നു. ഇന്നും പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത. സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് മർദ്ദിച്ചതെന്ന പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞേക്കും.

ഇടുക്കിയിലെ 3 മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. രാവിലെ 9ന് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രഭാതയോഗം നടക്കും. 11 മണിക്ക് ഇടുക്കി നിയോജകമണ്ഡലത്തിലെ നവകേരളസദസ് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടക്കും. ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ നവകേരളസദസ് നടക്കും. വൈകുന്നേരം ആറു മണിക്ക് ഉടുമ്പന്‍ചോല മണ്ഡലം നവകേരളസദസ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

Advertisement