വാർത്താനോട്ടം

Advertisement

2023 ഡിസംബർ 06 ബുധൻ

BREAKING NEWS

👉ജമ്മുവിലെ വാഹനാപകടം, നടപടി ഏകോപനത്തിന് പ്രത്യേക മൂന്നംഗ സംഘം ശ്രീനഗറിലേക്ക്

👉മധ്യപ്രദേശിൽ കുഴൽ കിണറ്റിൽ വീണ നാല് വയസ്സുകാരിയെ രക്ഷപ്പെടുത്തി.

👉ജമ്മുവിൽ വാഹനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ് മാർട്ടം ഇന്ന്

👉 ഇന്നലെയുണ്ടായ അപകടത്തില്‍ പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് രാജേന്ദ്രൻ്റെ മകൻ അനിൽ (34) സുരേന്ദ്രൻ്റെ മകൻ സുധീഷ് (33) കൃഷ്ണൻ്റെ മകൻ രാഹുല്‍ (28), ശിവൻ്റെ മകൻ വിഗ്നേഷ് (22 ) എന്നിവരാണ് മരിച്ചത്.

👉 ഗവർണ്ണർക്കെതിരായ സമരം; എസ്എഫ്ഐ ഇന്ന് പഠിപ്പുമുടക്കി രാജ്ഭവൻ മാർച്ച് നടത്തും.

👉ചെന്നൈയിലെ മഴക്കെടുതിയിൽ മരണം 18 ആയി. മധ്യ ചെന്നൈയിൽ വെള്ളക്കെട്ട് തുടരുന്നു.ഭക്ഷണവും, വെള്ളവും, കറണ്ടും ഇല്ലാതെ നിരവധിപ്പേർ, 13ട്രയിനകൾ റദ്ദാക്കി.

👉ഇന്ത്യാ മുന്നണി കോർ കമ്മിറ്റി യോഗം ഇന്ന്

👉മഹാദേവ ആപ്പ് കേസിൽ പ്രതിയായി ഇഡി കസ്റ്റഡിയിലുള്ള രാംദാസിൻ്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

👉മസാല ബോണ്ട് കേസ്: തോമസ് ഐസക്ക് നൽകിയ കേസ് ഇന്ന് ഡിവിഷൻ ബഞ്ച് പരിഗണിക്കും.

🌴 കേരളീയം 🌴

🙏കേരളത്തോട് കേന്ദ്ര അവഗണനയെന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപിയുടെ അടിയന്തിര പ്രമേയ നോട്ടീസ്. കേന്ദ്ര നയംമൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രളയകാലത്ത് മതിയായ ഫണ്ട് തന്നില്ല. വിദേശ ധനസഹായങ്ങള്‍ കേന്ദ്രം തടഞ്ഞു. കേരളത്തിലെ ജനങ്ങളോടു ശത്രുതാ മനോഭാവം വച്ചുപുലര്‍ത്തുന്നത് സങ്കടകരമാണെന്നും പ്രതാപന്‍ പറഞ്ഞു.

🙏കേന്ദ്ര അവഗണനക്കെതിരെ പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ടിഎന്‍ പ്രതാപന്റെ നടപടി നല്ല തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റു തിരുത്തുന്നതു സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി.

🙏ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കമായി എന്‍ഡിഎ ജില്ലാ കണ്‍വന്‍ഷനുകള്‍ ഈ മാസം നടത്തും. ജനുവരിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ പദയാത്ര നയിക്കും. ഡിസംബര്‍ 20 മുതല്‍ 30 വരെ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ച് ക്രിസ്മസ് ആശംസകള്‍ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.

🙏കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ടിഎന്‍ പ്രതാപന്‍ എംപി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കു സാധ്യതയില്ല. സുരേഷ് ഗോപി നല്ല നടനാണ്. ഹോളിവുഡില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. പ്രതാപന്‍ പറഞ്ഞു.

🙏അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവര്‍ക്ക് ഫുള്‍ എ പ്ലസ് നല്‍കുന്നതിനെ വിമര്‍ശിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ വീഡിയോ പ്രചരിച്ചതു സംബന്ധിച്ച് അദ്ദേഹത്തോടുതന്നെയാണു മന്ത്രി റിപ്പോര്‍ട്ടു തേടിയത്.

🙏വയനാട് പെരിയ ചപ്പാരത്തുണ്ടായ ഏറ്റുമുട്ടലില്‍ പിടിയിലായ മാവോയിസ്റ്റ് സംഘാംഗമായ ഉണ്ണിമായയെ തെളിവെടുപ്പിനായി അട്ടപ്പാടിയിലെത്തിച്ചു. 2014 ല്‍ മുക്കാലി ഫോറസ്റ്റ് ഓഫീസ് കത്തിച്ച കേസ്, കോട്ടത്തറ വില്ലേജ് ഓഫീസ് പോസ്റ്റര്‍ പതിച്ച സംഭവം, കുറുക്കന്‍കുണ്ടില്‍ വീട്ടിലെത്തി ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച സംഭവം തുടങ്ങിയ സംഭവങ്ങളിലെ പ്രതിയാക്കാനാണ് തെളിവെടുപ്പു നടത്തുന്നത്.

🙏ആര്‍എസ്എസിന്റെ കോമരങ്ങളെയാണ് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിയമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജുഡിഷ്യറിയുടെ മഹിമ അധികകാലം നിലനില്‍ക്കുമോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

🙏സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് ഇന്ന് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.

🙏തിരുവനന്തപുരം കനകക്കുന്നില്‍ ചന്ദ്രന്‍. ആര്‍ട്ടിസ്റ്റ് ലൂക് ജെറമിന്റെ പ്രശസ്തമായ മ്യൂസിയം ഓഫ് ദ മൂണ്‍ ഇന്‍സ്റ്റലേഷന്‍ സ്ഥാപിച്ചതു കാണാന്‍ അനേകരാണ് എത്തിയത്. അടുത്ത മാസം നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ പ്രചാരണത്തിനായാണ് ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശിപ്പിച്ചത്.

🙏വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റക്കായി കര്‍ണാടകയില്‍ നിന്നു ചോളത്തണ്ട് കൊണ്ടുവരുന്നത് നിരോധിച്ച നടപടി പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ്. ഈ ആവശ്യം ഉന്നയിച്ച് കര്‍ണാടകത്തിലേക്കു നടത്തിയ മാര്‍ച്ച് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

🙏കണ്ടല സഹകരണ ബാങ്ക് കള്ളപ്പണകേസില്‍ പ്രതികളായ ഭാസുരാംഗന്‍, മകന്‍ അഖില്‍ എന്നിവരുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കോടതി നിര്‍ദ്ദേശം നല്‍കി. പ്രതികളുടെ ജാമ്യ ഹര്‍ജിയിലാണ് നടപടി.

🙏ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവു നല്‍കി പണം തട്ടിയതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പത്തനംതിട്ട നിലയ്ക്കല്‍ സ്വദേശി അരവിന്ദനെയാണ് കന്റോണ്‍മന്റ് പൊലീസ് പിടികൂടിയത്.

🙏 ചെങ്ങന്നൂരില്‍ ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. പെരളശ്ശേരി അജയ് ഭവനില്‍ രാധയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ശിവന്‍കുട്ടി അറസ്റ്റിലായി.

🙏സുല്‍ത്താന്‍ ബത്തേരി കല്ലൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഇടിച്ചു പരിക്കേറ്റ ആനയുടെ ആരോഗ്യനില വഷളായി. ആനയുടെ വലതു കാലിനും ചുമലിനുമാണ് പരിക്കേറ്റിട്ടുള്ളത്. വനംവകുപ്പ് ആര്‍ആര്‍ടി, വെറ്ററിനറി ടീം എന്നിവരുടെ നിരീക്ഷണത്തിലാണ് ആന.

🇳🇪ദേശീയം🇳🇪

🙏സഹായ വാഗ്ദാനത്തിനു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നന്ദി അറിയിച്ചു.ജയ്പൂരില്‍ കര്‍ണി സേന അധ്യക്ഷന്‍ സുഖ്ദേവ് സിംഗ് ഗോഗ മേദിയെ വെടിവച്ചു കൊന്നു. ഇയാള്‍ക്കെതിരെ അക്രമികള്‍ നിരവധി തവണ വെടിവച്ചു. കൊലപാതക ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.

🙏പ്രകൃതിക്ഷോഭം നേരിടുന്ന തമിഴ്‌നാടിന് കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ് സഹോദരങ്ങള്‍ക്കു ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

🙏ചെന്നൈ പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ ഫയര്‍ഫോഴ്സ് സംഘം ബോട്ടിലെത്തി രക്ഷപ്പെടുത്തി. അമ്മയുടെ ചികിത്സയ്ക്കായാണ് ആമിര്‍ ഖാന്‍ ചെന്നൈയിലെത്തിയത്. നടന്‍ വിഷ്ണു വിശാലിന്റെ വീട്ടിലായിരുന്നു ആമിര്‍ ഖാന്‍ കഴിഞ്ഞിരുന്നത്.

🙏കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപിക്കു സംഭാവനയായി ലഭിച്ചത് 719 കോടി രൂപ. മുന്‍ വര്‍ഷം 614 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിനു ലഭിച്ചത് 79 കോടി രൂപയാണ്. മുന്‍വര്‍ഷം 95.4 കോടി രൂപയായിരുന്നു.

🙏ഇന്ത്യ മുന്നണി യോഗം 17 ലേക്കു മാറ്റി. നേതാക്കള്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് യോഗം മാറ്റിയത്.

🙏തെരഞ്ഞടുപ്പു ഫലം ഇന്ത്യ സഖ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി ജെ പിയെ പുറത്താക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ജനം മാറ്റത്തിനു വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

🏏 കായികം🏏

🙏കരാടിസ്ഥാനത്തിലുള്ള 158 കോടി രൂപ അടയ്ക്കുന്നതില്‍ വീഴ്ച സംഭവിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മാരായിരുന്ന ബൈജൂസിന് കരാറില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ നോട്ടീസയച്ച് ബിസിസിഐ. മറുപടി നല്‍കുന്നതിന് രണ്ടാഴ്ചത്തെ സമയമാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്.

🙏അര്‍ജന്റീനയുടെ ഇതിഹാസതാരം ലിയോണല്‍ മെസിക്ക് ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് മെസി.

Advertisement