നവകേരളത്തിന് ദീപാലങ്കാരം വേണമെന്ന് നിര്‍ദ്ദേശം

Advertisement

പെരുമ്പാവൂർ. നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്ന് ലേബർ ഓഫീസറുടെ നിർദ്ദേശം. വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ലേബർ ഓഫീസർ നിർദ്ദേശം നൽകിയിട്ടുള്ളത്. നവകേരള സദസ്സ് എറണാകുളത്ത് നടക്കുന്ന 8, 9 തീയതികളിൽ രാത്രി മുഴുവൻ ദീപാലങ്കാരം നടത്താൻ ആണ് നിർദേശം നൽകിയിരിക്കുന്നത്. തീരുമാനം തന്റേതല്ലെന്നും സംഘാടക സമിതിയുടെ തീരുമാനം കടയുടമകളെ അറിയിക്കുകയാണ് ചെയ്തത് എന്നുമാണ്
ലേബർ ഓഫീസറുടെ വാദം.അതേസമയം നിർദ്ദേശത്തിനെതിരെ ഒരു വിഭാഗം വ്യാപാരികളും രംഗത്ത് എത്തിയിട്ടുണ്ട്

Advertisement