ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു

ആലപ്പുഴ:പരാതി അന്വേഷിക്കാൻ പോയ പോലീസുകാരന്റെ തലയടിച്ച് പൊട്ടിച്ചു. മാന്നാർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനേശ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രതി മാന്നാർ എണ്ണക്കാട് സ്വദേശി രുതിമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. രുതിമോനെ ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു ദിനേശും സംഘവും. പ്രകോപിതനായ രുതിമോൻ പോലീസിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ദിനേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement