പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

Advertisement

കാസർഗോഡ് . പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചാമക്കൊല്ലി മല്ലംപാറ സ്വദേശി ഗണേശനെയാണ് വീടിനടുത്തുള്ള വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷമാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഗണേശിനെതിരെ ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അടുത്തിടെയാണ് കേസിൽ ഗണേശ് ജാമ്യത്തിൽ ഇറങ്ങിയത്. ഈ കേസിന്റെ വിചാരണ ഇന്നലെ ആരംഭിച്ചിരുന്നു.

Advertisement