പലിശയടക്കം പണമടച്ചിട്ടും മുഴുവൻ സ്വർണ്ണം തിരികെ കിട്ടിയില്ല,സഹകരണ ബാങ്കിനെതിരെ പരാതി

Advertisement

മാന്നാര്‍. ബുധനൂർ സർവീസ് സഹകരണ ബാങ്കിനെതിരെ വ്യാപക പരാതി. പലിശയടക്കം പണമടച്ചിട്ടും മുഴുവൻ സ്വർണ്ണം തിരികെ കിട്ടിയില്ലെന്നാണ് പരാതി. ബാങ്കിനെതിരെ നാല് കുടുംബങ്ങൾ പോലീസിൽ പരാതി നൽകി. സിപിഐഎം, സിപിഐ, കോൺഗ്രസ്സ് അംഗങ്ങൾ ഭരിക്കുന്ന ബുധനൂർ സർവീസ് സഹകരണ ബാങ്കിൽ സിപിഎം പ്രതിനിധി ആണ് ബാങ്ക് പ്രസിഡൻറ്.

പണയം വെച്ച സ്വർണ്ണം തിരികെ കിട്ടാതെ വന്നതോടെയാണ് സ്വർണത്തിന്റെ ഉടമസ്ഥ ബുധനൂർ വൈക്കത്ത് വീട്ടിൽ സുനിതാ രമേശ് മാന്നാർ പോലീസിൽ പരാതി നൽകിയത്. പലതവണയായി 6,27580 രൂപയ്ക്കാണ് പണയം വെച്ചിരുന്നത്. എന്നാൽ പലിശ ഉൾപ്പെടെ 712586 രൂപ അടച്ചിട്ടും മുഴുവൻ സ്വർണവും തിരികെ കിട്ടിയില്ല. രണ്ട് പവനോളം സ്വർണം ഇനിയും കിട്ടാനുണ്ടെന്നും പരാതിക്കാരി.
തിരികെ കിട്ടിയ സ്വർണം ആകട്ടെ പല ബാങ്കുകളിൽനിന്നും സ്വകാര്യ സ്വർണപ്പണയ സ്ഥാപനങ്ങളിൽ നിന്നായി എടുത്തു കൊണ്ട് വന്ന് തരികയായിരുന്നുവെന്ന് പരാതിക്കാരി സുനിത പറയുന്നു

മുഴുവൻ സ്വർണ്ണവും ശനിയാഴ്ച തിരികെ നൽകാമെന്ന് ഉറപ്പിന്മേലായിരുന്നു സുനിത ആദ്യ ദിവസം തിരികെ പോയത്.
എന്നാൽ ബാക്കി സ്വർണം ശനിയാഴ്ചയും തിരികെ കിട്ടിയില്ല..
സ്വർണം മറ്റൊരു ബാങ്കിൽ ആണെന്നും തിങ്കളാഴ്ച നൽകാമെന്നും സെക്രട്ടറി പറഞ്ഞു. ഇതേത്തുടർന്ന് സുനിതയും കുടുംബവും ബാങ്കിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ബിജെപി പ്രവർത്തകർ ബാങ്കിനു മുന്നിൽ പ്രതിഷേധം നടത്തി.
സമാനമായ പരാതിയിൽ ബുധനൂർ കടമ്പൂർ കുന്നുപറമ്പിൽ ഗീത എന്ന വീട്ടമ്മയും ബുധനൂർ സ്വദേശി അനിൽകുമാറും
പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പണയ ഉരുപ്പടികൾ മറ്റു സ്ഥാപനങ്ങളിൽ വയ്ക്കാൻ പാടില്ലെന്ന് കർശന നിബന്ധനകളും നിൽക്കെയാണ് ബാങ്ക് തട്ടിപ്പു നടത്തി എന്ന ആരോപണം ഉയരുന്നത്. ഇതിനോട് പ്രതികരിക്കാൻ ബാങ്ക് അധികൃതർ തയ്യാറായിട്ടില്ല

Advertisement