കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത സംഭവം, യുവതി അറസ്റ്റിൽ

കോടിമത നാലുവരി പാതയിൽ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശി സുലു (26) ആണ് അറസ്റ്റിലായത്.

സുലുവും അമ്മയും ചേർന്നാണ് ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തത്. ഇവരുടെ അമ്മ നിലവിൽ ഒളിവിലാണ്. 

ഓവര്‍ ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയെന്ന് ആരോപിച്ചാണ് ആക്രമണം. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. 

ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനു പിന്നാലെ സുലുവും അമ്മയും കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ക്കുകയായിരുന്നു. 

Advertisement