ജില്ലാ കലോത്സവത്തിൻ്റെ പ്രധാന ചുമതലകളിൽനിർണായക പങ്ക് വഹിച്ചു ഒരു അദ്ധ്യാപക കുടുംബം

Advertisement

കുണ്ടറ:ജില്ലാ കലാത്സവത്തിൻ്റെ പ്രധാന ചുമതലകളിൽ നിർണ്ണായക പങ്ക് വഹിച്ച് ഒരു അധ്യാപക കുടുംബം ശ്രദ്ധേയമാകുന്നു. നെടുമ്പന യു.പി.എസിലെ അദ്ധ്യാപക ദമ്പതിമാരായ നെടുമ്പന ശ്രീലയത്തിൽ എം.പി. ശ്രീകുമാർ , ജി.ആർ. ജയശ്രീ ഇവരുടെ മകളും

പെരുമൺ എസ്.ആർ. കെ.എസ്.ടി യു പി.എസിലെ അദ്ധ്യാപികയുമായ ജെ. എസ്.ശ്രുതി എന്നിവരാണ് ജില്ലാ കലോത്സവത്തിലെ മുഖ്യ കമ്മിറ്റികളുടെ ചുമതലകളുടെ അമരത്തുള്ളത്.

ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി കൺവീനറായി ശ്രീകുമാർ , വെൽഫെയർ കമ്മിറ്റി കൺവീനറായി ഇദ്ദേഹത്തിൻ്റെ ഭാര്യ ജയശ്രീ

പ്രോഗ്രാം കമ്മിറ്റി അംഗമാണ് മകൾ ശ്രുതി .

വർഷങ്ങളായി കെ.പി. എസ്. ടി. എ യുടെ നേതൃത്വത്തിൽ നടക്കുന്ന കലോത്സവങ്ങളിൽ ഈ അദ്ധ്യാപക കുടുംബത്തിൻ്റെ പങ്കാളിത്തമുണ്ട്.
2001 ലാണ് ഹിന്ദി അദ്ധ്യാപകനായി ശ്രീകുമാർ നെടുമ്പന യു.പി.എസിൽ എത്തിയത്. 2007ലാണ് ഉറുദു അദ്ധ്യാപികയായി ഭാര്യ ജയശ്രീ ജോലിക്ക് കയറുന്നത് . 2022ലാണ് ശ്രുതി സയൻസ് അദ്ധ്യാപികയായി പെരുമൺ യു.പി.എസിൽ ജോലി ലഭിച്ചത്.
സഹോദരി പ്രീതു ടി.ടി.സി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

സ്കൂൾ കാലം മുതൽ മാതാപിതാക്കളോടൊപ്പം എല്ലാ കലോത്സവ വേദികളിലും പോകുമായിരുന്നുവെന്ന് ശ്രുതി പറഞ്ഞു.

സ്കൂൾ കലോത്സവങ്ങളിലും യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും ലളിതഗാനം, ഉറുദു ഗസൽ എന്നിവയിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

Advertisement