ആഗ്രഹം കുഞ്ഞാലിക്കുട്ടി വിഴുങ്ങി,ജയരാജന് ലീഗിന്‍റെ രീതി എന്തറിയാം

Advertisement

മലപ്പുറം. യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന പാണക്കാട് സാദിഖലി തങ്ങളുടെ പ്രസ്താവനക്കെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ലീഗിലെ പലരും ഇടതുപക്ഷത്തേക്ക് വരുമെന്നും നവകേരള സദസ്സിലേക്ക് കൂടുതൽ ലീഗ് നേതാക്കൾ എത്തും. പി കെ കുഞ്ഞാലിക്കുട്ടി നല്ല നിലപാടുള്ള നേതാവാണെന്നും ഇപി ജയരാജൻ പറഞ്ഞു. ഇപി ജയരാജന് ലീഗിന്റെ രീതിയെ കുറിച്ചു അറിയില്ലെന്ന് പികെ കുഞ്ഞാലികുട്ടി പ്രതികരിച്ചു

ലീഗ്‌ മുന്നണി മാറില്ലന്നും അതിന് ആയിരം കാരണങ്ങളുണ്ട്‌‌, ആരെങ്കിലും വെള്ളം തിളപ്പിച്ചിട്ടുണ്ടെങ്കിൽ അത്‌ ഇറക്കി വെക്കലാണു നല്ലതന്നും സ്വാദിഖലി തങ്ങൾ ഇന്നലെ വയനാട്ടിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപി ജയരാജൻ രംഗത്തു വന്നത്

പികെ കുഞ്ഞാലികുട്ടി നല്ല നിലപാടുള്ള നേതാവാണെന്ന ഇപി ജയരാജന്റെ പരാമർശത്തിലെ അപകടം മനസ്സിലാക്കിയ കുഞ്ഞാലിക്കുട്ടി മറുപടിയുമായി എത്തി.നവകേരള സദസ്സിൽ ലീഗ് നേതാവ് പങ്കെടുത്തത് രാഷ്ട്രീയ ബോധം ഇല്ലാത്തതിനാൽ ആണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു

ഇടതു സഹകരണത്തോട്‌ താല്പര്യമുള്ള പികെ കുഞ്ഞാലികുട്ടിയെ തലോടിയും തങ്ങളെ എതിർത്തുമുള്ള സിപിഎം നീക്കത്തിന് തല്ക്കാലം വീണ് കൊടുക്കേണ്ട എന്നാണ് ലീഗ് നിലപാട്.

Advertisement