അടുത്ത മൂന്നു ദിവസം തുലാവർഷം സജീവമാകാൻ സാധ്യത

Advertisement

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം തുലാവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം,എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്. ഇടുക്കിയിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ മഴ ശക്തമാകാൻ സാധ്യതയുണ്ട്. തിരുവനന്തപുരത്ത് മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു. മലയോര മേഖലയെ നഗരവുമായി ബന്ധിപ്പിക്കുന്ന തിരുവനന്തപുരം -ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുറുപുഴ മുതൽ ഇളവട്ടം വരെയുള്ള ഭാഗത്ത് ഗതാഗതം തടസപ്പെട്ടു.റോഡ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി.വാഹനങ്ങൾ കുറുപുഴ – വെമ്പ് – ഇളവട്ടം റോഡിലൂടെ തിരിച്ചു വിട്ടു.
സംസ്ഥാനപാതയിൽ തിരുവനന്തപുരം മുതൽ പാലോട് വരെ പല സ്ഥലങ്ങളിലും ആസ്വാഭാവിക വെള്ളക്കെട്ട് രൂപപ്പെട്ടു.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Advertisement