കരുവന്നൂർ ബാങ്ക് ക്രമക്കേട്: കൂടുതൽ ആളുകളെ ചോദ്യം ചെയ്യുമെന്ന് ഇ ഡി

Advertisement

തൃശൂർ:കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണം ഇടപാടിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഇ ഡി. തൃശ്ശൂർ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി. കേസിൽ ഇതുവരെ ലഭിച്ച മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ്
കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഇ ഡി യുടെ നീക്കം. കേസിന്റെ ആദ്യ ഘട്ടത്തിൽ അൻപതോളം പേരെ ചോദ്യംചെയ്ത് ഇ.ഡി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.കരുവന്നൂർ സഹകരണ ബാങ്കിൽ 150 കോടി രൂപയുടെ കള്ളപ്പണം വെളിച്ചത്തിന്റെ തെളിവുകളും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. 50 പേരെയും അഞ്ച് സ്ഥാപനങ്ങളും ഉൾപ്പെടെ 55 പേരെ പ്രതിസ്ഥാനത്ത് ചേർത്താണ് ഇ ഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു ഇതിൽ രണ്ട് പേരെ മാപ്പുസാക്ഷികളാക്കുകയും ചെയ്തിട്ടുണ്ട്.

Advertisement