ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധി ഇന്ന്

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി
പറയും. തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ ,ജി.ഗിരീഷ് എന്നിവടങ്ങിയ ദേവസ്വം ബഞ്ചാണ് വിധി പറയുക.
നറുക്കെടുപ്പ് സമയത്ത് ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം സോപാനത്തിൽ ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു.
എന്നാൽ നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നുമാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുള്ളത്.
ദേവസ്വം നിലപാടിനെ സർക്കാറും പിന്തുണച്ചിരുന്നു.
നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് പ്രധാന ആരോപണം.

Advertisement