ബൈക്ക് അപകടത്തിൽ നിസാര പരിക്കേറ്റപത്രം ഏജൻ്റ് ആശുപത്രിയിൽ കുഴഞ്ഞ് വീണ് മരിച്ചു

Advertisement

തിരുവല്ല: പത്രവിതരണത്തിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച പത്രംഏജൻ്റ് ആശുപത്രിയിൽ കുഴഞ്ഞ് വീണ് മരിച്ചു.തിരുവല്ല പന്തിരുകാലയിൽ പിപി തോമസ് ( 74) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30തോടെ തിരുവല്ല കുറ്റപ്പുഴ മാടമുക്കിന് സമീപം തോമസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കുട്ടിയിടിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ ഉടൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപിച്ചു.പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ കുഴഞ്ഞ് വീണ് തൽക്ഷണം മരിച്ചു. ബൈക്ക് യാത്രാ ക്കാരനായ ചുമത്ര സ്വദേശിക്ക് കാലിന് കാര്യമായ പരിക്ക് ഉണ്ട്. തോമസിൻ്റെ സംസ്കാരം തിരുവല്ല സാൽവേഷൻ ആർമി പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം വ്യാഴം ഉച്ചയ്ക്ക് 1 ന് കുറ്റപ്പുഴ സാൽവേഷൻ ആർമി സെമിത്തേരിയിൽ നടക്കും.

Advertisement