ആഘോഷങ്ങളും വിവാദങ്ങളും കൊടിയേറിയ കേരളീയത്തിന് ഇന്ന് സമാപനം

Advertisement

തിരുവനന്തപുരം .ആഘോഷങ്ങളും വിവാദങ്ങളും കൊടിയേറിയ കേരളീയത്തിന് ഇന്ന് സമാപനം. വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാർ, മാറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുക്കും. ഉച്ചക്ക് 2.30 മുതൽ നഗരത്തിലെ പാർക്കിങ് സ്ഥലലങ്ങളിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് പ്രത്യേക സർവ്വീസ് നടത്തും. സമാപന സമ്മേളനത്തിന് പിന്നലെ എം ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടിയും അരങ്ങേറും.

ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ 6 ദിവസങ്ങളിലായി കേരളീയത്തിൽ എത്തിയത്. ഞായറാഴ്ച ആയിരുന്നു ഏറ്റവും കൂടുതൽ ആളുകൾ നഗരത്തിൽ എത്തിയത്. കേരളീയവുമായി ബന്ധപ്പെട്ട് നടന്ന വിവിധ സെമിനാറുകളിൽ ഉൾപ്പെടെ വൻ ജനപങ്കാളിത്തം ആയിരുന്നു. തലസ്ഥാന നഗരിയെ ഉല്‍സവാന്തരീക്ഷത്തിലാക്കിയാണ് കേരളീയം വിടപറയുന്നതെങ്കിലും മൂക്കോളം കടവും പരിഹരിക്കാതെവിട്ടിരിക്കുന്ന നൂറ്കണക്കിന് സാമ്പത്തിക പരാധീനതകള്‍ക്കുമിടയിലെ ആഘോഷം പരിഹാസ്യമെന്ന വിമര്‍ശനവും സജീവമാണ്.

Advertisement