ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തീയും പുകയും; രക്ഷകരായി ഫയർഫോഴ്സ്

തൃശൂർ: തൃശൂർ ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ബസിന് തൊട്ടുപുറകിലുണ്ടായിരുന്ന ഫയർഫോഴ്‌സ് സംഘം ബസ് തടഞ്ഞു നിർത്തി തീയണച്ചു. ബസിന്റെ പിന്നിലെ ടയറിന്റെ ഭാഗത്താണ് തീയും പുകയും കണ്ടത്.

ഫയർഫോഴ് സംഘം ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ ഇറക്കുകയും വെള്ളം പമ്പ് ചെയ്ത് തീയണക്കുകയും ചെയ്തു. കെഎസ്ആർടിസി ബസിലെ വീലിനുള്ളിലെ ഓയിലിന് തീപിടിച്ചിരുന്നതായി ഫയർഫോഴ്സ് വ്യക്തമാക്കി.

Advertisement