കേരള അക്കാദമി ഓഫ് സയൻസസ് ഫെല്ലോഷിപ്പ് വിതരണം നടത്തി

തിരുവനന്തപുരം . കേരളത്തിലെ ശാസ്ത്രജ്ഞരുടെയും ഡോക്ടർമാരുടെയും സാങ്കേതിക വിദഗ്ദരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ കേരള അക്കാദമി ഓഫ് സയൻസസ് ശാസ്ത്ര സാങ്കേതിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരെ ആദരിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ഫെല്ലോഷിപ്പുകൾ നൽകി. അക്കാദമിയുടെ ആറാമത് ഫെല്ലോഷിപ്പ് വിതരണ ചടങ്ങ് പാപ്പനംകോടുള്ള ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ (NIIST) കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ അധ്യക്ഷനായ എസ് സോമനാഥ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ഡയറക്ടറായ ഡോ. ചന്ദ്രഭാസ നാരായണ, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടറായ ഡോ. സഞ്ജയ് ബഹാരി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടറായ ഡോ. അനന്തരാമകൃഷ്ണൻ, കേരള ആരോഗ്യ സർവകലാശാലയുടെയും, കേരള സർവകലാശാലയുടെയും ചാൻസലറായ ഡോ. മോഹനൻ കുന്നുമ്മൽ, ജൈവ ശാസ്ത്ര മേഖലയിലെ പ്രശസ്ത സംരംഭകനായ ഡോ. രാം ചന്ദ് എന്നിവർക്ക് അക്കാഡമി ഹോണററി ഫെല്ലോഷിപ്പ് നൽകി. കൂടാതെ വിവിധ ശാസ്ത്ര സാങ്കേതിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ ശാസ്ത്ര സാങ്കേതിക വിദഗ്ധരായ ഡോ.ജാസ്മിന്‍ എം ഷാ,ഡോ പിവി മോഹനന്‍, ഡോ.കെഎന്‍ നാരായണന്‍ ഉണ്ണി,ഡോ.പ്രമോദ് ഗോപിനാഥ്,ഡോ.കെ ജി രഘു,ഡോ.കെ ബി രമേഷ്‌കുമാര്‍,ഡോ.രഘു രവീന്ദ്രന്‍,ഡോ.സാബുതോമസ്, ഡോ.ശ്രീജിത് പരമേശ്വര പണിക്കര്‍,ഡോ.ടി എസ് സ്വപ്ന എന്നിവരെയും ഫെല്ലോഷിപ്പ് നൽകി ആദരിച്ചു.

Advertisement