ആറ്റിങ്ങലിലെ സ്വകാര്യ ബാറിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബാറിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങളുമായെത്തിയ സംഘം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.

ബാറിലെത്തിയ ഉപഭോക്താക്കളെ വിരട്ടിയോടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് മാരകായുധങ്ങളുമായി ആറംഗ സംഘം സ്വകാര്യ ബാറിലെത്തി ഭീകരത സൃഷ്ടിച്ചത്. അക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേർ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

Advertisement