യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്പ്രസിലെ മൂന്ന് സ്ലീപ്പർ കോച്ചുകൾ ജനറൽ കോച്ചുകളാക്കുന്നു

കോഴിക്കോട്:മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം പകർന്ന് കണ്ണൂരിലേക്കുള്ള ട്രെയിനിൽ മൂന്ന് ജനറൽ കോച്ചുകൾ കൂടി അനുവദിച്ചു. യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്പ്രസിലെ മൂന്ന് സ്ലീപ്പർ കോച്ചുകളാണ് കോഴിക്കോട് മുതൽ കണ്ണൂർ വരെ ജനറൽ കോച്ചുകളാക്കുന്നത്. എസ് 9, എസ് 10, എസ് 11 കോച്ചുകളാണ് ഡീ റിസർവ് ചെയ്യുന്നത്. തീരുമാനം 2024 ജനുവരി 20ന് പ്രാബല്യത്തിൽ വരും. എംകെ രാഘവൻ എംപിയുടെ ആവശ്യപ്രകാരമാണ് സതേൺ റെയിൽവേയുടെ തീരുമാനം.

Advertisement