കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺവിമല ജോസഫ് നിര്യാതയായി

Advertisement

കോട്ടയം: കേരള വനിതാ കോൺഗ്രസ് (എം) നേതാവും കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സനും ആനക്കല്ല് ഡിവിഷൻ അംഗവുമായ വിമല ജോസഫ് (58) അന്തരിച്ചു.

സംസ്കാരം വിദേശത്തു നിന്നും മക്കൾ എത്തിയ ശേഷം പിന്നീട്.

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ മുൻ അംഗവും മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് മുൻ ഡയറക്ടറുമാണ്.

ഭർത്താവ്: മഞ്ഞപ്പള്ളി തെക്കേമുറിയിൽ ജോസഫ് (റെജി).

മക്കൾ: ആൻ മേരി (അയർലണ്ട്), റിങ്കു (മരിയ, സ്വീഡൻ).

കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിൻ, ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് തുടങ്ങിയവർ അനുശോചിച്ചു.

Advertisement