കുണ്ടറയിൽ ഓട്ടോയില്‍ വച്ച് കഞ്ചാവ് കച്ചവടം:  യുവാവ് അറസ്റ്റില്‍

Advertisement

കുണ്ടറ: കുണ്ടറ പോലീസ് നടത്തിയ റെയ്ഡില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊറ്റങ്കര, ചന്ദനത്തോപ്പ് മുണ്ടന്‍ചിറ മാടന്‍കാവ് ക്ഷേത്രത്തിന് സമീപം ബിനു ഭവനത്തില്‍ ബെന്നി (31) ആണ് അറസ്റ്റിലായത്. മുക്കട റെയില്‍വേ ഗേറ്റിന് സമീപം ഓട്ടോയില്‍ വച്ച് കഞ്ചാവ് കച്ചവടം നടത്തുന്നുവെന്ന് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 1.4 കിലോ കഞ്ചാവ്, കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ഡിജിറ്റല്‍ ത്രാസ് തുടങ്ങിയവ പിടിച്ചെടുത്തു.
നിരവധി കേസുകളില്‍ പ്രതിയായ ബെന്നി നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ശാസ്താംകോട്ട ഡിവൈഎസ്പി ഷെരീഫ്, പോലീസ് കുണ്ടറ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. രതീഷ്, എസ്‌ഐമാരായ അനീഷ് ബാഹുലേയന്‍, അനീഷ്.എ, എസ്‌സിപിഓമാരായ അജിത്, അനീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement