ഫൈബർ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേരെ കാണാതായി…. തിരച്ചിൽ തുടരുന്നു

Advertisement

എറണാകുളം മുനമ്പത്ത് ഫൈബർ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേരെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മാലിപ്പുറത്തു നിന്നും മീൻ പിടിക്കാൻ പോയ സമൃദ്ധി എന്ന ബോട്ടാണ് മറിഞ്ഞത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് അപകടം.  ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഫോർട്ട്‌കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.
നാല് മണിക്കൂറോളം കടലിൽ കിടന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. സെന്റ് ജൂഡ് എന്ന  വള്ളത്തിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയ മത്സ്യ തൊഴിലാളികളെ കരക്കെത്തിച്ചത്.

Advertisement