ആനത്തലവട്ടം ആനന്ദന്റ സംസ്കാരം ഇന്ന്, ശാന്തി കവാടത്തിൽ

ആനത്തലവട്ടം ആനന്ദൻ
Advertisement

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റ സംസ്കാരം ഇന്ന്. വൈകീട്ട് അഞ്ച് മണിക്കു ശാന്തി കവാടത്തിലാണ് അദ്ദേഹത്തിന്റെ അന്ത്യ യാത്ര. ഇന്ന് രാവിലെ 11 മണി മുതൽ എകെജി സെന്ററിൽ പൊതു ദർശനം. ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം സിഐടിയു ഓഫീസിലും പൊതു ദർശനം.
സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ മരണം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 86 കാരനായ അദ്ദേഹം. 

Advertisement