ലൈംഗിക പീഡനക്കേസ്; ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍

Advertisement

ചെന്നൈ: ലൈംഗിക പീഡനക്കേസില്‍ നടനും മോഡലുമായ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. കസ്റ്റംസ് വിഭാഗ
മാണ് പിടികൂടിയത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ കസ്റ്റംസ് വിവരമറിയിച്ചു. ഇയാള്‍ക്കായി നേരത്തെ ലുക്കൗട്ട് നോട്ടീസ്I പുറത്തിറക്കിയിരുന്നു.

ഷിയാസിനെതിരായ പീഡന പരാതിയില്‍ എറണാകുളത്തും പൊലീസ് അന്വേഷണം നടത്തും. ചന്തേരയിലെ പൊലീസ് എറണാകുളത്ത് എത്തിയാണ് അന്വേഷണം നടത്തുക. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കാസര്‍ഗോഡ് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതി.

കാസര്‍ഗോഡും എറണാകുളത്തും മൂന്നാറിലെ ഹോട്ടലിലും എത്തിച്ച്‌ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ചന്തേര പൊലീസ് സംഘം എറണാകുളത്തും മൂന്നാറിലുമെത്തി തെളിവുകള്‍ ശേഖരിക്കും.

Advertisement