ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സീറ്റുകൾ , കേരളത്തിന് വരുന്നത് വന്‍ നഷ്ടം

Advertisement

തിരുവനന്തപുരം . ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സീറ്റുകൾ അനുവദിക്കാനുള്ള തീരുമാനം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വന്‍ പ്രതിഷേധവുമായി രംഗത്ത്.

ഓരോ സംസ്ഥാനത്തെയും 10 ലക്ഷം പേർക്ക്‌ 100 മെഡിക്കൽ സീറ്റ്‌ മതിയെന്നാണ്‌ മെഡിക്കൽ കമ്മീഷൻ വിജ്ഞാപനം.ഇത് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടം ഉണ്ടാക്കും എന്ന് പരാതിയുണ്ട്.

അടുത്ത അക്കാദമിക്‌ വർഷംമുതൽ പുതിയ സീറ്റ്‌ മാനദണ്ഡം നിലവിൽ വരും. മെഡിക്കൽ കമീഷന്റെ പുതിയ മാനദണ്ഡം പാലിച്ചാൽ കേരളത്തിലെ എംബിബിഎസ്‌ സീറ്റുകളുടെ എണ്ണം 3500 ആയി ചുരുങ്ങും. കേരളത്തിൽ നിലവിൽ 4655 എംബിബിഎസ്‌ സീറ്റാണുള്ളത്‌

തമിഴ്‌നാട്ടിൽ 11600 എംബിബിഎസ്‌ സീറ്റുകൾ 7600 ആയ് കുറയും. കർണാടകത്തിലെ 11,695 സീറ്റ്‌ 6700 ആയും കുറയും.പുതിയ മാനദണ്ഡംപുതിയ മെഡിക്കൽ കോളേജുകൾക്കുള്ള കേരളത്തിന്റെ അർഹതയും ഇല്ലാതാക്കും.

10 ലക്ഷം ജനസംഖ്യക്ക്‌ 100 എംബിബിഎസ്‌ സീറ്റ്‌ എന്ന നിലയിൽ മെഡിക്കൽ സീറ്റ്‌ ക്രമപ്പെടുത്തുന്നത്‌ ആരോഗ്യതാത്പര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ.ജനസംഖ്യാ നിയന്ത്രണത്തിലും സാമൂഹ്യ സൂചികകളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉണ്ടാക്കുന്ന നേട്ടം ആരോഗ്യമേഖലയിൽ അടക്കം തെറ്റായ് പരിഗണിയ്ക്കപ്പെടുന്നതായി സംസ്ഥാനങ്ങൾ ആരോപിക്കുന്നു.

Advertisement