മുൻ എംഎൽ എ യുംസോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം കെ പ്രേം നാഥ് അന്തരിച്ചു

കോഴിക്കോട് : വടകരയിലെ മുൻ എം എൽ എ യും സോഷ്യലിസ്റ്റ് നേതാവുമായ എം കെ പ്രേംനാഥ് അന്തരിച്ചു. അൽപ സമയം മുൻപ് കോഴിക്കോട് ബേബി മെമ്മോറിൽ ഹോസ്പിറ്റൽ ആയിരുന്നു അന്ത്യം .

കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത് . വടകര ബാറിലെ അഭിഭാഷകനാണ് .2006-2011 വർഷത്തിൽ വടകര എംഎൽ എ ആയിരുന്നു.

ഭാര്യ മണ്ണാർക്കാട് തച്ചം കോട്ട് ചെറുവാണി കുടുംബാംഗമായിരുന്ന പരേതയായ പ്രഭ ടി.സി. മകൾ ഡോ. പ്രിയ പ്രേംനാഥ് ( ദുബൈ). മരുമകൻ : കിരൺ കൃഷ്ണ ( ദുബൈ).

Advertisement