മണ്ണാർക്കാട് സ്‌കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി; സ്‌കൂട്ടർ യാത്രികൻ മരിച്ചു

മണ്ണാർക്കാട് കോട്ടോപ്പാടം വേങ്ങയിൽ കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കർ നെച്ചി വീട്ടിൽ സൈനുദ്ദീനാണ്(47) മരിച്ചത്. വേങ്ങ സി എച്ച് ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം.

സ്‌കൂട്ടറിൽ നിന്നുവീണ സൈനുദ്ദീനെ നാട്ടുകാർ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

Advertisement