വാർത്താനോട്ടം

2023 സെപ്തംബർ 27 ബുധൻ

BREAKING NEWS

👉 പാലക്കാട് മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവം; പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചതെന്നും, മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടെന്നും സ്ഥലം ഉടമ മൊഴി നൽകി. മൃതദേഹങ്ങൾ ഇന്ന് പുറത്തെടുക്കും.

👉 മണിപ്പൂരിൽ വീണ്ടും സംഘർഷം.ഇംഫാലിൽ പ്രതിഷേധക്കാരും പോലീസും ഏറ്റ് മുട്ടി

👉 സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും. 9 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്.

👉 കൊല്ലം കടയ്ക്കലിൽ പി എഫ് ഐ വ്യാജ ചാപ്പ കുത്തൽ; പ്രതികളെ കസ്റ്റഡിയിൽ വാങ്ങും, കൂടുതൽ അന്വേഷണം നടത്തും

👉കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്വേഷണം കൂടുതൽ ഉന്നതരിലേക്കെന്ന് ഇ ഡി, രാഷ്ട്രീയ ബന്ധമുള്ളവർക്ക് പങ്ക് ഉണ്ടന്നും ഇഡി.

👉 കണ്ടല ബാങ്ക് പണം തട്ടിപ്പ് മുൻ പ്രസിഡൻ്റ് ഭാസുരാംഗൻ സെക്രട്ടറിയുമായി ചേർന്ന് പണം തട്ടി

👉 ഇറാക്കിൽ വിവാഹ സ്ഥലത്ത് തീപിടുത്തം;114 പേർ മരിച്ചു; 200 പേർക്ക് പരിക്ക്

🌴 കേരളീയം 🌴

🙏മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. നബി ദിനം പ്രമാണിച്ച് സംസ്ഥാനത്തെ പൊതുഅവധി 28 ലേക്കു മാറ്റിയിരുന്നു.

🙏ഇന്നു മുതല്‍ വ്യാപക മഴയ്ക്കു സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റിനെതിരേ പരാതിപ്പെട്ടതിനാണ് പി.ആര്‍.അരവിന്ദാക്ഷനെ അറസ്റ്റു ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അറസ്റ്റ് പ്രതികാര നടപടിയാണ്. മൊയ്തീനിലേക്കു മാത്രമല്ല, ആരിലേക്കും ഇ ഡി എത്താം.

🙏പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിന് സസ്പെന്‍ഷന്‍. രാജസ്ഥാന്‍കാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

🙏കൊല്ലം ജില്ലയിലെ തിങ്കള്‍കരിക്കം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. പട്ടയം അനുവദിക്കാന്‍ 15,000 രൂപ കൈക്കൂലി വാങ്ങിയ സുജി മോന്‍ സുധാകരനെയാണ് വിജിലന്‍സ് പിടികൂടിയത്.

🙏ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിഎസിനെ മന്ത്രിസഭയില്‍നിന്നും എല്‍ഡിഎഫില്‍നിന്നും പുറത്താക്കാത്തത് സിപിഎം ബിജെപിക്കൊപ്പമായതുകൊണ്ടാണെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. പിണറായി സര്‍ക്കാര്‍, സര്‍ക്കാര്‍ ചെലവില്‍ ജനസദസ് നടത്തുന്നത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണെന്നും അദ്ദേഹം ആരോപിച്ചു.

🙏കേരളം ഭരിക്കുന്നത് എന്‍ഡിഎ – എല്‍ഡിഎഫ് സഖ്യകക്ഷി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിന് അര്‍ത്ഥം അതാണെന്നു സതീശന്‍ പറഞ്ഞു.

🙏കേരളീയം, ജനസദസ് എന്നിവ സംഘടിപ്പിക്കാന്‍ 200 കോടി രൂപ കടക്കുമെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബഹുജന മുന്നേറ്റ പരിപാടികളുടെ യശസ് ഇടിച്ചു താഴ്ത്താനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

🙏ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാത്തതിന് ജപ്തി നോട്ടിസ് ലഭിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ തൂങ്ങിമരിച്ചു. മാള കുഴൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ പാറപ്പുറം സ്വദേശി ബിജു (42) വാണ് മരിച്ചത്. കുഴൂര്‍ സഹകരണ ബാങ്കില്‍ മൂന്ന് ലക്ഷം രൂപ വായ്പാ കുടിശികയുണ്ടായിരുന്നു.

🙏കോട്ടയത്ത് കര്‍ണാടക ബാങ്കിന്റെ ഭീഷണിമൂലം വ്യാപാരി കെ.സി. ബിനു (50) ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്കിനെതിരേ അന്വേഷണം നടത്തുമെന്ന് പോലീസ്. പോലീസ് മേധാവി ഉറപ്പുനല്‍കിയതിനുശേഷമാണ് ബന്ധുക്കള്‍ ബാങ്കിനു മുന്നില്‍ ബിനുവിന്റെ മൃതദേഹവുമായുള്ള പ്രതിഷേധ സമരം അവസാനിപ്പിച്ചത്. ബാങ്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ്.

🙏കോട്ടയത്തു വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരിയുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ് ആവശ്യപ്പെട്ടു.

🙏സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനക്കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഒക്ടോബര്‍ 16 വരെ ഹൈക്കോടതി സ്റ്റേ ചെയ്തു.

🙏നിപ വൈറസ് വ്യാപനം തടയാന്‍ കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണായിരുന്ന എല്ലാ വാര്‍ഡുകളിലേയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലുമുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏രാജസ്ഥാനിലെ കാബിനറ്റ് മന്ത്രിയും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനുമായ രാജേന്ദ്ര സിങ് യാദവിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. രാജസ്ഥാന്‍ മന്ത്രിസഭയിലെ രണ്ടാമനാണ് രാജേന്ദ്ര സിങ്.

🙏സൈനികനീക്കത്തി
നിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിതനായ വ്യോമസേന മുന്‍ ഉദ്യോഗസ്ഥന് 1.54 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്.

🙏ഡല്‍ഹിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 20 കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു. ജങ്പുരയിലെ ഉംറാവോ സിംഗ് ജ്വല്ലറിയിലാണ് കവര്‍ച്ച നടത്തിയത്.

🙏മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവന്നതിനു പറകേയാണ് ആക്രമണമുണ്ടായത്.

🙏സ്‌കോര്‍പിയോ എസ്യുവി അപകടത്തില്‍പ്പെട്ട് മരിച്ച മകന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്രയ്‌ക്കെതിരെ കേസ്. യുപിയിലെ കാണ്‍പൂര്‍ സ്വദേശിയായ രാജേഷ് മിശ്രയാണ് പരാതിക്കാരന്‍. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയ്ക്കും മറ്റ് 12 ജീവനക്കാര്‍ക്കുമെതിരെയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

🙏ചില രാജ്യങ്ങള്‍ അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞെന്ന് യുഎന്‍ ജനറല്‍ അസംബ്ളിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ലോകം അസാധാരണ പ്രക്ഷുബ്ധാവസ്ഥയിലാണ്. ജി 20 ല്‍ ആഫ്രിക്കന്‍ യൂണിയനെ സ്ഥിരാംഗമാക്കിയത് യുഎന്‍ രക്ഷാസമിതിയുടെ നവീകരണത്തിന് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.

🏏🏑 കായികം 🥍🏸

🙏ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 14 ആയി. അശ്വാഭ്യാസത്തിലെ പൊന്‍തിളക്കവുമായി ഇന്ത്യ ചരിത്രം കുറിച്ചപ്പോള്‍ സെയിലിങ്ങില്‍ നേടിയ രണ്ട് മെഡലുകളിലൂടെയാണ് മെഡല്‍ നേട്ടം 14 ആയത്.

🙏ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്കയും ബംഗ്ലാദേശും. ഓള്‍റൗണ്ടര്‍ ദാസുന്‍ ശനകയാണ് ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത്. കുശാല്‍ മെന്‍ഡിസ് ഉപനായകനാണ്.

Advertisement