അന്വേഷണം മൂന്നാമതും അട്ടിമറിക്കാന്‍ ശ്രമം,വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

പാലക്കാട്. പരാതിയുമായി വാളയാര്‍ അമ്മ. വാളയാര്‍ കേസിലെ അന്വേഷണം മൂന്നാമതും അട്ടിമറിക്കാന്‍ ശ്രമമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. വാളയാര്‍ കേസില്‍ സര്‍ക്കാരിനും സിബിഐക്കും വിമര്‍ശനം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം സര്‍ക്കാര്‍,സിബിഐയുമായി ഒത്തുകളിച്ചു അട്ടിമറിക്കുന്നു. പ്രോസിക്യൂട്ടര്‍ നിയമനക്കാര്യത്തില്‍ സര്‍ക്കാര്‍ ഹൈകോടതിയില്‍ മലക്കം മറിഞ്ഞെന്ന് വിമര്‍ശനം. രാജേഷ് എം മേനോനെ നിയമിക്കുന്നതിനെതിരെ അഡി.ഡിജിപി കോടതിയില്‍ നിലപാടെടുത്തു

മുഖ്യമന്ത്രിക്ക് നിയമനം സംബന്ധിച്ച് നിരവധി കത്തുകള്‍ അയച്ചിട്ടും ഫലമുണ്ടായില്ലെന്നും പരാതിയുണ്ട്. കേസിലെ സര്‍ക്കാര്‍ സിബിഐ നിലപാടുകള്‍ നിരാശാജനകമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആരോപിക്കുന്നു.

Advertisement