കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഞായറാഴ്ച സർവീസ് ആരംഭിക്കും,സമയക്രമം ഇങ്ങനെ

തിരുവനന്തപുരം.കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഞായറാഴ്ച സർവീസ് ആരംഭിക്കും. കാസർകോട് തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരതിൻറെ യാത്ര. ആലപ്പുഴ വഴിയാണ് ട്രെയിനിന്റെ സർവീസ്.

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരതിൻ്റെ സമയക്രമവും തീരുമാനിച്ചു. രാവിലെ ഏഴുമണിക്ക് കാസർഗോഡ് നിന്ന് യാത്ര ആരംഭിക്കും. വൈകിട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരം 4.05 ന് മടക്കയാത്ര. രാത്രി 11.55 ന് കാസർഗോഡ് യാത്രാ അവസാനിപ്പിക്കും. ആലപ്പുഴ വഴിയാണ് വന്ദേസർവീസ് സർവീസ് നടത്തുക. നിലവിൽ ഓടുന്ന വന്ദേ ഭാരതിൻ്റെ സർവീസ് കോട്ടയം വഴിയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ലഭ്യത കുറവുണ്ടെങ്കിൽ ആദ്യഘട്ടത്തിൽ കൊച്ചുവേളി വരെ ആയിരിക്കും സർവീസ്.

കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ 6 ദിവസമാകും സർവീസ്. ഈ മാസം 24ന് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പ്രഭാഷണത്തിന് ശേഷമാകും പുതിയ ട്രെയിനുകളുടെ ഉദ്ഘാടനം. 9 വന്ദേ ഭാരത് എക്സ്പ്രസ്സുകൾക്കൊപ്പം ആയിരിക്കും കേരളത്തിന് അനുവദിച്ച ട്രെയിനിന്റെയും ഫ്ലാഗ് ഓഫ്..

Advertisement