ചലച്ചിത്രതാരം അനുശ്രീ സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ടു ബൈക്ക് യാത്രികർക്ക് പരിക്ക്

Advertisement

ഇടുക്കി മുള്ളരിക്കുടിയിൽ ചലച്ചിത്രതാരം അനുശ്രീ സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ടു ബൈക്ക് യാത്രികർക്ക് പരിക്ക്. സഹോദരങ്ങളായ കൈലാസം സ്വദേശി ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല.

നെടുങ്കണ്ടത് സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അനുശ്രീയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ നടി സഞ്ചരിച്ച വാഹനത്തിൻറെ ടയർ പഞ്ചറായി. നാട്ടുകാരും അനുശ്രീയും ചേർന്നാണ് യുവാക്കളെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്.

Advertisement