മൂന്നു വയസ്സുകാരി ലോക്കറ്റ് വിഴുങ്ങി; അന്നനാളത്തിൽ നിന്നും ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു

കട്ടപ്പന: മൂന്നുവയസ്സുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ ലോക്കറ്റ് അപകടം കൂടാതെ പുറത്തെടുത്തു. ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മകളുടെ അന്നനാളത്തിലാണ് 14ന് രാത്രി എട്ടരയോടെ ലോക്കറ്റ് കുടുങ്ങിയത്. ബാഗിന്റെ സിപ്പിൽ കിടന്ന താരതമ്യേന വലുപ്പമേറിയ ലോക്കറ്റ് കളിക്കാനായി കുട്ടി കയ്യിലെടുക്കുകയും അബദ്ധത്തിൽ വിഴുങ്ങുകയുമായിരുന്നു.

കുട്ടി അസ്വസ്ഥത പ്രകടിപ്പച്ചതോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്‌സ് റേ എടുത്തപ്പോഴാണ് അന്നനാളത്തിൽ ലോക്കറ്റ് കുടുങ്ങിയതായി സ്ഥിരീകരിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകിയ കുട്ടിയെ ഉടൻതന്നെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പുലർച്ചെയോടെ ശസ്ത്രക്രിയ കൂടാതെ ലോക്കറ്റ് പുറത്തെടുത്തു. സുഖം പ്രാപിച്ച കുട്ടി ആശുപത്രി വിട്ടു.

Advertisement