വാർത്താനോട്ടം

2023 സെപ്തംബർ 14 വ്യാഴം

BREAKING NEWS

👉 തൃശൂർ ചിറക്കേക്കോട് കുടുംബ വഴക്കിനെ തുടർന്ന് 3 പേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി.

👉 മകൻ്റെ കുടുംബത്തെ തീ കൊളുത്തിയ പിതാവ് ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

👉 കാട്ടാക്കടയിൽ കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കും

🌴 കേരളീയം 🌴

🙏നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയില്‍ പത്തു ദിവസത്തേക്ക് എല്ലാ പൊതുപരിപാടികള്‍ക്കും നിയന്ത്രണം. വിവാഹം, റിസപ്ഷന്‍, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ എന്നിവയെല്ലാം ചടങ്ങുമാത്രമാക്കണം.

🙏 കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളേയും അവധി. കലാസാംസ്‌കാരിക കായിക പരിപാടികള്‍ മാറ്റിവയ്ക്കണം. ചടങ്ങുകള്‍ക്കു പോലീസ് സ്റ്റേഷനില്‍നിന്ന് അനുമതി വാങ്ങണം. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും 11 പഞ്ചായത്തുകളില്‍ റോഡുകള്‍ അടച്ച് യാത്രവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

🙏2016 മെയ് മുതല്‍ കേരളത്തില്‍ 17 കസ്റ്റഡി മരണങ്ങള്‍ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സംഭവങ്ങളില്‍ 22 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു. 13 ഉദ്യോഗസ്ഥരെ പിന്നീട് തിരിച്ചെടുത്തു.

🙏ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികാരോപണ പരാതി സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കാന്‍ പരാതി നല്‍കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

🙏കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയ 706 പേര്‍ സമ്പര്‍ക്കപട്ടികയില്‍. 13 പേര്‍ നിരീക്ഷണത്തില്‍. കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ സ്ഥരീകരിച്ചു. 24 കാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.

🙏സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചു. 19 നു ഹാജരാകണമെന്നാണു നിര്‍ദേശം.

🙏മലപ്പുറം, വയനാട് ജില്ലകളിലും നിപ ജാഗ്രത. മഞ്ചേരിയില്‍ പനിയും അപസ്മാര ലക്ഷണവുമള്ള ഒരാള്‍ നിരീക്ഷണത്തിലാണ്. നിപ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

🙏വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളത്തിന്റെ നിവേദനത്തില്‍ യുഡിഎഫ് എംപിമാര്‍ ഒപ്പിടാത്തതിനെച്ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്പോര്. കേന്ദ്രം സംസ്ഥാനത്തിനു പണം നല്‍കാതെ ഞെരുക്കുന്നതിനാലാണ് സാമ്പത്തിക പ്രതിസന്ധിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

🙏പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെയാണെന്നു ജയില്‍ മോചിതനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു. ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു 45 ദിവസത്തെ ജയില്‍വാസമെന്ന് അദ്ദേഹം പറഞ്ഞു.

🙏പി.വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിലെ കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് ഹൈക്കോടതി. ഇക്കാര്യം ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്നും വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായ പൂള്‍ അടക്കം പ്രവത്തിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

🙏വിവാഹ മോചന കേസിനു തൊടുപുഴ കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനുമെതിരെ ഭര്‍ത്താവിന്റെ കൈയേറ്റം. കൗണ്‍സില്‍ ഹാളിലാണ് മൂലമറ്റം സ്വദേശി ജുവലിനേയും പിതാവ് തോമസിനേയും ഭര്‍ത്താവ് അനൂപ് കൈയേറ്റം ചെയ്തത്.

🙏സോളാര്‍ കേസില്‍ സി ബി ഐ ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കള്ളം പറഞ്ഞെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഇക്കഴിഞ്ഞ ജൂണ്‍ 19 ന് റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയതാണെന്ന് സുധാകരന്‍ പറഞ്ഞു.

🙏സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംപിയുമായ പി കെ ബിജുവിന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ വക്കീല്‍ നോട്ടീസ്. തൃശൂരില എല്‍ഡിഎഫ് സഹകാരി യോഗത്തില്‍ അപകീര്‍ത്തി പ്രസംഗം നടത്തിയെന്നാരോപിച്ചാണ് നോട്ടീസയച്ചത്.

🙏പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തോടെ യുവാവ് വെട്ടി പരിക്കേല്‍പിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരുമ്പാവൂര്‍ രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. പെണ്‍കുട്ടിയ വെട്ടിയ പ്രതി ബേസില്‍ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു.

🙏വിയ്യൂര്‍ ജയിലിലെ ജയിലറെ ആക്രമിച്ച ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു. കാപ്പ തടവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയവേ ജയിലറെ മര്‍ദിച്ച കേസില്‍ ആണ് നടപടി.

🇳🇪 ദേശീയം 🇳🇪

🙏ജമ്മുകാഷ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്കു വീരമൃത്യു. ഒരു മേജറും കേണലും ജമ്മുകശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടന്റുമാണ് കൊല്ലപ്പെട്ടത്.

🙏ഉജ്ജ്വല സ്‌കീമില്‍ പുതിയ എല്‍പിജി കണക്ഷനുകള്‍ക്കു സബ്സിഡി നല്‍കാന്‍ 1,650 കോടി രൂപ കേന്ദ്ര മന്ത്രിസഭ അനുവദിച്ചു. 75 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കും. ഇതോടെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയാകും.

🙏മണിപ്പൂരില്‍ ഇന്നലെ വെടിവയ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. സബ് ഇന്‍സ്പെക്ടറാണു കൊല്ലപ്പെട്ടത്. രണ്ട് സാധരണക്കാര്‍ക്കും പരിക്കേറ്റു.

🇦🇽 അന്തർദേശീയം 🇦🇴

🙏കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. പ്രളയത്തില്‍ പതിനായിരം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ജനസംഖ്യയുള്ള ഡെര്‍ന പട്ടണത്തിനരികിലെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായിരിക്കുകയാണ്.

Advertisement