പോലീസുകാരന് കൊലക്കേസ് പ്രതിയുടെ വെട്ടേറ്റു

Advertisement

തൃശൂര്‍. പോലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കുര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വെെകീട്ട് ആയിരുന്നു സംഭവം.

കൊലക്കേസ് പ്രതി ചൊവ്വൂർ സ്വദേശി ജിനോ ജോസ് ആണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വൈകീട്ട് ഏഴേമുക്കാലോടെ ചൊവ്വൂരില്‍ വെച്ചായിരുന്നു സംഭവം. മേഖലയില്‍ സംഘര്‍ഷം ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു ചേര്‍പ്പ് പോലീസ്. ഇതിനിടെ പ്രതിയുടെ വീട്ടിലും തര്‍ക്കമുണ്ടായിരുന്നു.

ഇത് അന്വേഷിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് പ്രതി വാളുകൊണ്ട് സുനിലിന്‍റെ മുഖത്ത് വെട്ടിയത്. വെട്ടിയ ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇരിങ്ങാലക്കുട ഡിവെെഎസ്പി ടി.കെ ഷെെജു ഉള്‍പ്പടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റ സി.പി.ഒ സുനില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Advertisement