Advertisement
ജമ്മു കശ്മീർ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സേന വധിച്ചു.ഒരു പോലീസ് ഓഫീസർ ഉൾപ്പെടെ മൂന്നുപേർക്ക് ഏറ്റുമുട്ടലിൽ പരിക്കുപറ്റി.രജൗരി ജില്ലയിലെ നർല്ലാഹിലാണ് ഇന്നലെ വൈകിട്ടോടെ ഏറ്റുമുട്ടൽ ആരംഭിച്ചത്.മൂന്ന് ഭീകരർ ക്യാമ്പ് ചെയ്തിരിക്കുന്ന സ്ഥലം സൈന്യം വളഞ്ഞതായാണ് വിവരം. അതേസമയം കരസേനയുടെ സ്നിഫർ ഡോഗ് കെന്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആറു വയസ്സുള്ള പെൺ ലാബ്രഡോർ ആണ് കെന്റ്.ശക്തമായ ഏറ്റുമുട്ടലാണ് ഈ മേഖലയിൽ ഇപ്പോഴും തുടരുന്നത്.