രാജസ്ഥാൻ ഭരത്പൂരിലെ വാഹന അപകടത്തിൽ 11 പേർ മരിച്ചു

Advertisement

ജയ്പൂർ.രാജസ്ഥാൻ ഭരത്പൂരിലെ വാഹന അപകടത്തിൽ 11 പേർ മരിച്ചു..15 ഓളം പേർക്ക് പരിക്കുപറ്റി.ജയ്പൂർ – ആഗ്ര ഹൈവേയിലെ ഹൻത്രയ്ക്ക് സമീപം ഇന്ന് പുലർച്ചെ 4:30 ഓടെയാണ് അപകടമുണ്ടായത്.കണ്ടെയ്നർ ലോറി അമിത വേഗതയിലെത്തി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്ധനം തീർന്നതിനെ തുടർന്ന് റോഡിൻറെ ഒരു വശത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്.പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.അപകടത്തിൽ മരിച്ചവർക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അനുശോചനം രേഖപ്പെടുത്തി.ഗുജറാത്തിലെ ഭാവ്നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോവുകയായിരുന്നു ബസിലെ യാത്രക്കാർ….

Advertisement