വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി കെഎസ്ആര്‍ടിസി പുനർ നിശ്ചയിച്ചു

Advertisement

തിരുവനന്തപുരം.വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 27 വയസ് ആക്കി പുനർ നിശ്ചയിച്ച് കെ.എസ്.ആർ.ടി.സി.ഉത്തരവായി. വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25 വയസായി നിശ്ചയിച്ച് കെഎസ്ആര്‍ടിസി നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഉപരിപഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം വിദ്യാർത്ഥി സമൂഹത്തിന് കൺസഷൻ ആനുകൂല്യം നഷ്ടമാകും എന്നതടക്കമുള്ള വലിയ വിമർശനങ്ങൾക്ക് ഈ തീരുമാനം വഴിവെച്ചിരുന്നു.  എസ്എഫ്ഐ ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകൾ കെഎസ്ആർടിസിക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു .ഇതിനൊക്കെ പിന്നാലെയാണ് പ്രായപരിധി പുനർ നിശ്ചയിച്ചത്.
വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് കെഎസ്ആര്‍ടിസി പ്രായപരിധി പുനർ നിശ്ചയിച്ചതെന്ന്
കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവിൽ വ്യക്തമാക്കി

Advertisement