സംസ്ഥാനത്ത് സെപ്റ്റംബർ 9 മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; വിവിധ ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചു

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്നാണ് നിയന്ത്രണം. അതിനാൽ, സെപ്റ്റംബർ 9 മുതൽ ചില ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. റെയിൽവേയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, തൃശ്ശൂരിൽ നിന്ന് വൈകിട്ട് 5:35-ന് പുറപ്പെടുന്ന തൃശ്ശൂർ-കോഴിക്കോട് അൺറിസർവ്ഡ് എക്സ്പ്രസ് ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുകയുള്ളൂ. ആലപ്പുഴ വഴിയുള്ള കൊല്ലം ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ (06442) കോട്ടയം വഴിയാണ് സർവീസ് നടത്തുക. കൊല്ലം ജംഗ്ഷനിൽ നിന്ന് രാത്രി 9:05-നാണ് ട്രെയിൻ പുറപ്പെടുക.

പുനലൂർ-കൊല്ലം ജംഗ്ഷൻ മെമു എക്സ്പ്രസ് പുനലൂരിൽ നിന്ന് രാത്രി 7:25-ന് പുറപ്പെടുകയും, 25 മിനിറ്റ് നേരത്തെ ട്രെയിൻ കൊല്ലത്ത് എത്തുന്നതുമാണ്. നിലവിൽ, 9:05-നാണ് ട്രെയിൻ എത്തിച്ചേരുന്നത്. സെപ്റ്റംബർ 11, 12 തീയതികളിൽ ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. അതേസമയം, 8, 9, 29 തീയതികളിൽ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് 45 മിനിറ്റ് വൈകിയായിരിക്കും സർവീസ് നടത്തുക.

Advertisement