കൃഷ്ണപ്രസാദിന് വ്യക്തമായ സംഘപരിവാര്‍ രാഷ്ട്രീയ അജണ്ട, ജയസൂര്യയും ആസൂത്രിത തിരക്കഥയുടെ ഭാഗം,മന്ത്രി പി പ്രസാദ്

തിരുവനന്തപുരം.നെല്ല് സംഭരണത്തുക വിവാദത്തിൽ നടൻ ജയസൂര്യക്കും കൃഷ്ണപ്രസാദിനുമെത്തിരെ രൂക്ഷ വിമർശനവുമായി കൃഷി മന്ത്രി പി പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്. ജയസൂര്യയും ആസൂത്രിത തിരക്കഥയുടെ ഭാഗമായെന്നും പി പ്രസാദ് കുറ്റപ്പെടുത്തി. നെൽകർഷകരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പ്രതികരിച്ചു.

മന്ത്രിമാരെ വേദിയിലിരുത്തിയുള്ള നടൻ ജയസൂര്യയുടെ വിമർശനത്തിൽ തുടങ്ങിയ വിവാദത്തിൽ, പ്രതിരോധം കടുപ്പിച്ച് കൃഷി മന്ത്രി. ജയസൂര്യക്കും കൃഷ്ണപ്രസാദിനും രാഷ്ട്രീയ അജണ്ടയെന്ന് പി പ്രസാദ് കുറ്റപ്പെടുത്തി. വിവാദം ആസൂത്രിത തിരക്കഥ. സംഘ്പരിവാർ പശ്ചാത്തലമുള്ള കൃഷ്ണപ്രസാദിന്റെ തിരക്കഥയുടെ ഭാഗമായി ജയസൂര്യ മാറി. വസ്തുത മനസിലായിട്ടും തിരുത്താൻ തയ്യാറാകാത്തത് ജയസൂര്യയുടെ അജണ്ട വെളിവാക്കുന്നുവെന്നും പി പ്രസാദ് വ്യക്തമാക്കി

നെൽ കർഷകർക്ക് വായ്പയായി നൽകുന്ന തുക തിരിച്ചടയ്ക്കുന്നത് സർക്കാരാണെന്ന് മന്ത്രി ജി ആർ അനിൽ.

Advertisement