അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം നടത്തിയ നന്ദകുമാറിന് സർവീസ് ചട്ടം ബാധകം,ചോദ്യം ചെയ്യാതെ പൊലീസ്

തിരുവനന്തപുരം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം നടത്തിയ നന്ദകുമാർ ഐഎച്ച്ആര്‍ഡിയിൽ ഉന്നത ഉദ്യോഗസ്ഥൻ. നിലവിൽ ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് നന്ദകുമാര്‍.

സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാറിന് ഒരു മാസം മുൻപാണ് നിയമനം നൽകിയത്. സർവീസ് ചട്ടം ബാധകം ആയിരിക്കെയാണ് നന്ദകുമാര്‍ സൈബർ അധിക്ഷേപം നടത്തിയത്. അച്ചു ഉമ്മന്‍റെ പരാതിയില്‍ പൊലീസ് ഇത് വരെ നന്ദകുമാറിനെ ചോദ്യം ചെയ്തില്ട്ടില്ല. രാഷ്ട്രീയ ഇടപെടൽ വഴിയാണ് പുനർ നിയമനം എന്നാണ് ഉയരുന്ന ആരോപണം.

Advertisement