ഫറോക്കില്‍ ഓണാഘോഷത്തിന് കരുതിയ 123കുപ്പിമദ്യം പിടികൂടി, മണ്ണാര്‍ക്കാട് എക്സൈസിനുനേരെ ആക്രമണം

കോഴിക്കോട്. ഫറോക്കിൽ വൻ മദ്യ വേട്ട. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 123 കുപ്പി മാഹി നിർമിത മദ്യം പിടികൂടി.പെരുമുഖം നീലാട്ടിയിൽ രജീഷ് (41)ആണ് പിടിയിലായത്.മദ്യവിൽപനയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.തിരുവോണ ദിവസത്തെ വില്പനക്കായി സൂഷിച്ചതായിരുന്നു മദ്യം
അതേസമയം പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ മദ്യപസംഘത്തിന്‍റെ ശ്രമം, സംഘത്തെ അറസ്റ്റ് ചെയ്തു.മണ്ണാർക്കാട് എക്സൈസ് സിഐ ക്കും സംഘത്തിന് നേരെയുമാണ് ആക്രമണം നടന്നത്റോഡരികിൽ ഓട്ടോറിക്ഷയിൽ മദ്യപിക്കുന്നത് കണ്ട് ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചത്

സംഭവത്തിൽ ബാലൻ , സന്തോഷ് , ടോമി , ബാസ്റ്റിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും കോടതിയിൽ ഹാജറാക്കിയ ശേഷം റിമാന്റ് ചെയ്തു

Advertisement