സാധാരണക്കാര്‍ക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ട, വിഡി സതീശന്‍

തിരുവനന്തപുരം. സാധാരണക്കാര്‍ക്ക് കിറ്റ് കിട്ടാതിരിക്കുകയും കിറ്റിനര്‍ഹരായവര്‍ അതിന് വേണ്ടി നെട്ടോട്ടം ഓടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സൗജന്യകിറ്റ് തള്ളി യുഡിഎഫിന്റെ എംഎല്‍എമാരും.

ഭക്ഷ്യവകുപ്പ് എംഎല്‍എമാര്‍ക്ക് നല്‍കുന്ന ഭക്ഷ്യകിറ്റ് ഇവര്‍ ഉപേക്ഷിക്കാനാണ് നീക്കം.

സാധാരണക്കാര്‍ക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റിന്റെ സമയപരിധി ഇന്നവസാനിക്കാനിരിക്കെ മൂന്നരലക്ഷം കിറ്റുകള്‍ കൂടി ഇന്ന് വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്. ഇനിയും 3,27,737 പേര്‍ക്ക് കൂടി കിറ്റ് നല്‍കാന്‍ ഉണ്ട്. ഓണം കണക്കിലെടുത്ത് റേഷന്‍ കടകള്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ തടസ്സമില്ലാതെ പ്രവര്‍ത്തിക്കും.

Advertisement