തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു

മാനന്തവാടി: തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 പേർ മരിച്ചു. മാനന്താവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം.

ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളാണു മരിച്ചത്. നാല് പേർക്കു പരുക്കെന്നും പ്രാഥമിക വിവരം. മരിച്ചവർ വയനാട് സ്വദേശികളാണ്. റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം.

Advertisement