ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം

വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം. തലപ്പുഴ കണ്ണോത്ത് മലയില്‍ നിയന്ത്രണം വിട്ട ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 3.45നായിരുന്നു സംഭവം. തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചത്.
തേയിലത്തോട്ടത്തിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നവരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പില്‍ ഭൂരിഭാഗവും സത്രീകളായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. വെണ്‍മണി ഭാഗത്തു നിന്നും തലപ്പുഴയില്‍ നിന്ന് വരികയായിരുന്ന ജീപ്പ് കണ്ണോത്ത് മല കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Advertisement