എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസ്, കൊല്ലം-തിരുപ്പതി എക്‌സ്പ്രസ് ദ്വൈവാര ട്രെയിനുകൾക്ക് അനുമതി

ന്യൂ ഡെൽഹി : എറണാകുളം-വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി ദ്വൈവാര ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകി. പാലക്കാട്-തിരുനെൽവേലി പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടാനും ഉത്തരവായിട്ടുണ്ട്. എറണാകുളത്ത് നിന്ന് തിങ്കൾ, ശനി ദിവസങ്ങളിലാണ് വേളാങ്കണ്ണി സർവീസ്. ഏതാനും വർഷങ്ങളായി ഈ ട്രെയിൻ സ്‌പെഷ്യൽ ട്രെയിനായാണ് ഓടുന്നത്

ഉച്ചയ്ക്ക് 12.35ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.50ന് ട്രെയിൻ വേളാങ്കണ്ണിയിൽ എത്തും. മടക്ക ട്രെയിൻ ചൊവ്വ, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6.30ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തും. കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് സർവീസ്.

തിരുപ്പതി കൊല്ലം ദ്വൈവാര ട്രെയിൻ ചൊവ്വ, വെള്ളി ദിവസങ്ങളിലും മടക്ക ട്രെയിൻ ബുധൻ, ശനി ദിവസങ്ങളിലുമായിരിക്കും. തിരുപ്പതിയിൽ നിന്ന് ഉച്ചയ്ക്ക് 2.40ന് പുറപ്പെട്ട് പിറ്റേദിവസം 6.20ന് കൊല്ലത്ത് എത്തും. മടക്ക ട്രെയിൻ കൊല്ലത്ത് നിന്ന് രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.20ന് തിരുപ്പതിയിലെത്തും.

Advertisement