ഇടുക്കിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം; പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

Advertisement

ഇടുക്കി: നെടുംങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ കസ്റ്റഡിയിൽ. നായാട്ടുസംഘങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നൽകുന്ന സൂചന. ചൊവ്വാഴ്ച രാത്രി 11.35നാണ് ഇന്ദിര നഗർ പ്ലാക്കൽ സണ്ണി(57) വെടിയേറ്റ് മരിച്ചത്. നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റത്.

വീട്ടിൽ ഉറങ്ങുകയായിരുന്ന സണ്ണിയുടെ മുഖത്ത് അടുക്കള വാതിൽ തുളച്ചെത്തിയ വെടിയുണ്ട പതിക്കുകയായിരുന്നു. നായാട്ടിനിടെ വെടിയുണ്ട സണ്ണിയുടെ മുഖത്ത് കൊണ്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

പോലീസ് നടത്തിയ പരിശോധനയിൽ അടുക്കള വാതിലിൽ തറച്ചുകയറിയ നിലയിൽ 5 തിരകൾ കണ്ടെടുത്തു. മാവടി ഭാഗത്ത് കാട്ടുപന്നി, മുയൽ എന്നിവയെ വേട്ടയാടാൻ പുറത്ത് നിന്നുവരെ ആളുകൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

Advertisement