കാസർഗോഡ് പോക്സോ കേസിൽ പ്രതിക്ക് 97 വർഷം കഠിന തടവും എട്ടര ലക്ഷം രൂപ പിഴയും ശിക്ഷ

കാസർഗോഡ്. പോക്സോ കേസിൽ പ്രതിക്ക് 97 വർഷം കഠിന തടവും എട്ടര ലക്ഷം രൂപ പിഴയും ശിക്ഷ.
ഉദ്യാവർ സ്വദേശി സയ്യദ് മുഹമ്മദ് ബഷീറിനെയാണ്‌ കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2008 മുതൽ 2017 വരെ പീഡനം നടന്നുവെന്നാണ് കണ്ടെത്തൽ. കേസിൽ അന്നത്തെ മഞ്ചേശ്വരം സി.ഐ ആയിരുന്ന എ.വി ദിനേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി

Advertisement